മ്യൂണിക്- ലേസർ ശസ്ത്രക്രിയക്ക് വിധേയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ചികിത്സക്കായി ജർമനിയിലേക്ക് പോയത്. മകൻ ചാണ്ടി ഉമ്മന്‍, മകള്‍ അച്ചു, ബെന്നി ബെഹനാൻ എം.പി എന്നിവര്‍ ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. ചികിത്സ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ചാണ്ടി ഉമ്മനാണ് ഉമ്മൻ ചാണ്ടിയുടെ മടങ്ങിവരവ് സംബന്ധിച്ച് അറിയിച്ചത്. ദുബായിലെത്തിയ ഉമ്മന്‍ ചാണ്ടി നാളെ പുലർച്ചെ 3.10 ന് തിരുവനന്തപുരത്തെത്തും.