ആലപ്പുഴ- തെലങ്കാന എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടീസ് നല്കി. 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് നോട്ടിസ്. തുഷാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഓഫിസ് സെക്രട്ടറി പോലീസിന്റെ നോട്ടിസ് കൈപ്പറ്റി. മൂന്നാര്‍ സ്വദേശിയായ, നല്‍ഗൊണ്ട എസ്.പി രമ മഹേശ്വരിയും സംഘവുമാണ് എത്തിയത്.
4 എം.എല്‍.എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ടി.ആര്.എസിന്റെ ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെ.സി.ആര് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.