വടകര-കന്യാകുമാരി-മുംബൈ ദേശീയ പാതയില്‍ മുട്ടുങ്ങല്‍ - കൈനാട്ടി ജംഗ്ഷനില്‍ ടാങ്കര്‍ ലോറി അപകടം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.ദേശീയപാത വികസന പ്രവൃത്തി നടക്കുന്ന ഭാഗത്തേക്ക് ഇടിച്ചു കയറിയ ലോറി ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇന്ധന ചോര്‍ച്ചയുള്ളതിനാല്‍ ഗതാഗതം പലവഴി തിരിച്ചുവിട്ടു. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളും പോലീസും സ്ഥലത്തുണ്ട്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് അനുമാനം.