ന്യൂദല്‍ഹി- സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ കള്ളപ്പണക്കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനകം അന്വേഷണം പൂര്‍ത്തിയായതിനാലും കുറ്റപത്രം സമര്‍പ്പിച്ചതുകൊണ്ടും കസ്റ്റഡിയില്‍ നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്ന് കാണിച്ചാണ് ജാക്വിലിന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അധിക കുറ്റപത്രം കോടതി കഴിഞ്ഞ ഓഗസ്റ്റ് 31 സ്വീകരിച്ചിരുന്നു. തുടര്‍ന്ന് നടിയോട് കോടതി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് പലതവണ ചോദ്യം ചെയ്ത നടിയെ അധികകുറ്റപത്രത്തിലാണ് പ്രതിയായി ചേര്‍ത്തിരിക്കുന്നത്.
നേരത്തെ അനുവദിച്ച ഇടക്കാല ജാമ്യം ചൊവ്വാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍, ജാക്വിലിന്‍ ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.