ന്യൂദല്‍ഹി- ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് വിവാദപരാമര്‍ശം നടത്തിയ അഖിലേഷ് യാദവിനും അസദുദ്ദീന്‍ ഉവൈസിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.
വാരാണസിയിലെ അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാരാണസി സ്വദേശി ഹരിശങ്കര്‍ പാണ്ഡെ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചത്.
ഗ്യാന്‍വാപി മസ്ജിദില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിനെ കുറിച്ചാണ് ഇരുവരും വിവാദപരാമര്‍ശം നടത്തിയത്. പരാമര്‍ശം ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ഹരിശങ്കര്‍ പാണ്ഡെ കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ചട്ടം 156 (3) പ്രകാരം ഇരുവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.