ബാലി- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ചര്‍ച്ച നടത്തി. ഊര്‍ജ വിപണിയുടെ സ്ഥിരത ചര്‍ച്ചയില്‍ മുഖ്യവിഷയമായി.
ഇന്തോനേഷ്യന്‍ റിസോര്‍ട്ട് ദ്വീപായ ബാലിയില്‍ ജി 20 ഉച്ചകോടിക്കിടെ ആയിരുന്നു പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടേയും കിരീടാവകാശിയുടേയും പ്രത്യേക കൂടിക്കാഴ്ച.
റഷ്യയുടെ ഉക്രൈനിലെ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ വില വര്‍ധനവിന്റെ വെളിച്ചത്തില്‍ ഊര്‍ജ വിപണിയില്‍ സ്ഥിരത കൈവരിക്കാന്‍ യുകെയും സൗദി അറേബ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും സുനക് ചര്‍ച്ച ചെയ്തതായി ബ്രിട്ടീഷ് വക്താവ് പറഞ്ഞു.