മൈസൂരു- സംഘ്പരിവര്‍ പ്രവര്‍ത്തകരും ബി.ജെ.പി എംപി പ്രതാപ് സിംഹയും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് നഗരത്തിലെ ബസ് സ്‌റ്റോപ്പുകളിലെ താഴികക്കുടത്തിന്റെ ആകൃതിയില്‍ കര്‍ണാടക അധികൃതര്‍ മാറ്റം വരുത്തി.
മൂന്ന് താഴികക്കുടങ്ങള്‍ ബസ് സ്‌റ്റോപ്പുകള്‍ക്ക് ഒരു മുസ്ലിം പള്ളിയുടെ രൂപമാണ് നല്‍കിയതെന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകരും എം.പിയും ആരോപിച്ചിരുന്നു.
താഴികക്കുടങ്ങളില്‍ ഒറ്റരാത്രികൊണ്ട് കലശം സ്ഥാപിച്ചാണ് അധികൃതര്‍ മാറ്റം വരുത്തിയത്. മൈസൂരിലെ കൃഷ്ണരാജ അസംബ്ലി മണ്ഡലത്തിലാണ് ബസ് സ്‌റ്റോപ്പുകള്‍ സ്ഥിതി ചെയ്യുന്നത്.
താഴികക്കുടം പോലുള്ള നിര്‍മിതികള്‍ പൊളിച്ചുമാറ്റാന്‍ മൈസൂരു കുടുക് എംപിയായ പ്രതാപ് സിംഹ നാല് ദിവസത്തെ സമയപരിധി നല്‍കിയിരുന്നു.
ഇവ പൊളിച്ചില്ലെങ്കില്‍ ജെ.സി.ബി ഉപയോഗിച്ച് താന്‍ തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.