ഇസ്താംബൂള്‍- തുര്‍ക്കിയിലെ സെന്‍ട്രല്‍ ഇസ്താംബൂളില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു പിന്നില്‍ സിറിയന്‍ വനിതയാണെന്ന് പോലീസ് അറിയിച്ചു. കുര്‍ദിഷ് പോരാളികള്‍ക്കുവേണ്ടി ബോംബ് സ്ഥാപിച്ച വനിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുര്‍ക്കിയും പാശ്ചാത്യ രാഷ്ട്രങ്ങളും ഭീകര പട്ടികയില്‍ പെടുത്തിയ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വേണ്ടിയാണ് ബോംബ് വെച്ചതെന്ന് സിറിയന്‍ പൗരത്വമുള്ള സ്ത്രീ സമ്മതിച്ചതായും പോലീസ് പറഞ്ഞു.