ഇടുക്കി- വൃദ്ധനായ ലോട്ടറി വില്‍പ്പനക്കാരനെ കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന നോട്ട് നല്‍കി കബളിപ്പിച്ചതായി പരാതി. കുട്ടിക്കാനം ജംഗ്ഷനില്‍ വച്ചാണ് ലോട്ടറി വില്‍പ്പനക്കാരനായ ധര്‍മലിംഗം (76) കബളിപ്പിക്കപ്പെട്ടത്. ഇന്നലെ ഉച്ചക്ക് മൂന്നിനായിരുന്നു സംഭവം. കറുത്ത ഓള്‍ട്ടോ കാറിലെത്തിയ യുവാവ് ഇദ്ദേഹത്തില്‍ നിന്ന് നാലായിരം രൂപയുടെ ലോട്ടറി വാങ്ങി രണ്ട് കളി നോട്ട് നല്‍കുകയായിരുന്നു. ഈ നോട്ട് മാറാനായി സമീപത്തുള്ള കടയില്‍ എത്തിയപ്പോഴാണ് ഇത് കുട്ടികള്‍ക്ക് കളിക്കാനായി നല്‍കുന്ന നോട്ടാണെന്ന് തിരിച്ചറിഞ്ഞത്. പീരുമേട് പോലീസില്‍ പരാതി നല്‍കി. സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ചിത്രം പോലീസ് ശേഖരിച്ചിട്ടുണ്ട്.