Sorry, you need to enable JavaScript to visit this website.

18 വര്‍ഷം പാരീസ് വിമാനത്താവളം വീടാക്കിയ ഇറാന്‍ പൗരന്‍ മരിച്ചു

പാരീസ്- നയതന്ത്രപരമായ അനിശ്ചിതത്വത്തില്‍ അകപ്പെട്ട് 18 വര്‍ഷമായി പാരീസ് വിമാനത്താവളത്തില്‍ താമസിച്ചിരുന്ന ഇറാനിയന്‍ പൗരന്‍ മരിച്ചു. മെഹ്‌റാന്‍ കരിമി നാസേരി 1988 ലാണ് റോസി ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിന്റെ ഒരു ഭാഗം വീടാക്കി മാറ്റിയത്.
അദ്ദേഹത്തിന്റെ അനുഭവം 2004ല്‍ ടോം ഹാങ്ക്‌സ് അഭിനയിച്ച ടെര്‍മിനല്‍ എന്ന ചിത്രത്തിന് പ്രചോദനമായി.
നാസേരിക്ക് ഒടുവില്‍ ഫ്രാന്‍സില്‍ ജീവിക്കാനുള്ള അവകാശം ലഭിച്ചിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം വിമാനത്താവളത്തിലേക്ക് മടങ്ങി, അവിടെ അദ്ദേഹം സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്ന് ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
1945 ല്‍ ഇറാനിയന്‍ പ്രവിശ്യയായ ഖുസെസ്താനില്‍ ജനിച്ച നാസറി തന്റെ മാതാവിനെ തേടി യൂറോപ്പിലേക്ക് പറന്നതാണ്. ശരിയായ ഇമിഗ്രേഷന്‍ രേഖകളില്ലാത്തതിനാല്‍ യുകെ, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം കുറച്ച് വര്‍ഷങ്ങള്‍ ബെല്‍ജിയത്തില്‍ താമസിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലേക്ക് പോയി. അവിടെ അദ്ദേഹം വിമാനത്താവളത്തിന്റെ 2എ ടെര്‍മിനല്‍ തന്റെ ഭവനമാക്കി മാറ്റി.
തന്റെ സാധന സാമഗ്രികള്‍ വെച്ച ട്രോളികള്‍ ചുറ്റും വെച്ച് ഒരു ബെഞ്ചിലായിരുന്നു ജീവിതം. ഒരു നോട്ട്ബുക്കില്‍ തന്റെ ജീവിതത്തെക്കുറിച്ച് എഴുതുകയും പുസ്തകങ്ങളും പത്രങ്ങളും വായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഥ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുകയും ഹാങ്ക്‌സ്, കാതറിന്‍ സെറ്റജോണ്‍സ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദി ടെര്‍മിനല്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് സിനിമയാക്കുകയുമായിരുന്നു.

 

 

Latest News