ഇസ്താംബുള്‍- തുര്‍ക്കിയിലെ സെന്‍ട്രല്‍ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. നിന്ദ്യമായ ആക്രമണത്തെ പ്രസിഡന്റ് ശക്തിയായ അപലപിച്ചു.
കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷ ഏജന്‍സികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭീകരാക്രമണത്തിലേക്കാണ് പ്രാഥമികാന്വേഷണം നൽകുന്ന സൂചനകളെന്ന് അദ്ദേഹം പറഞ്ഞു.