കോലാപുര്‍- ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മറാഠി സീരിയല്‍ നടിക്ക് ദാരുണാന്ത്യം. കല്യാണി കുരാലെ യാദവ് (32) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
സങ്‌ലി-കോലാപുര്‍ ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിര്‍മിക്കുന്ന ട്രാക്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കല്യാണിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. 'തുജ്ഹത് ജീവ് രംഗല' എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനില്‍ സജീവമാകുന്നത്.