ഇസ്താംബൂള്‍- തുര്‍ക്കിയിലെ സെന്‍ട്രല്‍ ഇസ്താംബൂളില്‍ തിരക്കേറിയ തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
പ്രദേശം പോലീസ് പെട്ടെന്ന് വളഞ്ഞു. നഗരത്തിലെ ബിയോഗ്ലു ജില്ലയിലുള്ള പ്രദേശം ഷോപ്പിംഗിന് എത്തിയവരാലും വിനോദസഞ്ചാരികളാലും പതിവുപോലെ തിങ്ങിനിറഞ്ഞിരുന്നു. തിരക്കേറിയ ഇസ്തിക്‌ലാല്‍ അവന്യൂവിലൂടെ ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനഡോലു വാര്‍ത്താ ഏജന്‍സി അറിയിച്ചു.
4.20 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഇസ്താംബുള്‍ ഗവര്‍ണര്‍ അലി യെര്‍ലികായ ട്വിറ്ററില്‍ പറഞ്ഞു.