Sorry, you need to enable JavaScript to visit this website.

ജനിച്ചുവീഴുന്ന കുഞ്ഞിനെ സോളാർ സിസ്റ്റം സ്വാധീനിക്കും-ജി. സുധാകരൻ

ആലപ്പുഴ- ശബരിമലയിൽ  50 വയസു കഴിഞ്ഞ സ്ത്രീകളെ മാത്രമേ കയറ്റാവൂ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. നിലവിലുള്ള ചട്ടമാണത്. ആ ചട്ടം ഞാൻ മന്ത്രിയാരിക്കുമ്പോഴും മാറ്റിയില്ല എന്നാണ് പറഞ്ഞത്. ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ ചെയ്യേണ്ട കാര്യമില്ലെന്നുമാണ് തന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി. 
'ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല. ശബരിമലയിൽ പ്രതിഷ്ഠ നിത്യബ്രഹ്മചര്യ സങ്കൽപ്പത്തിലാണ്. അതിനാൽ അതിങ്ങനെ വെച്ചിരിക്കുകയാണ്. ഇതെല്ലാം നമ്മളെല്ലാവരും ബഹുമാനിച്ച് അംഗീകരിച്ചുപോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ചെയ്യേണ്ട കാര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. 

2006ലെ വി.എസ് സർക്കാരിൽ ഞാൻ ദേവസ്വം മന്ത്രിയായപ്പോൾ പുതിയ ദേവസ്വനിയമം കൊണ്ടുവന്നു. രാജ്യത്ത് പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും ആ ചട്ടം മാറ്റിയില്ല. സ്ത്രീയെ വെച്ചപ്പോൾ അവരുടെ വയസ് 60 ആക്കി. മലബാർ ദേവസ്വം ബോർഡിൽ രണ്ടു സ്ത്രീകൾക്കാണ് ജോലി കൊടുത്തത്. അതും 60 ആണ്. 

ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളിക്കളനാവില്ല. ഒരു ജീവി പിറന്ന് വീഴുമ്പോൾ ആ സമയത്തെ സോളാർ സിസ്റ്റം അത് ഈ വ്യക്തിയെ സ്വാധീനിക്കുമെന്നാണ് പറയുന്നത്. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാൻ പറ്റുമോ. അവർ പറഞ്ഞത് അന്ധവിശ്വാസമൊന്നും അല്ല. പ്രപഞ്ചത്തിന്റെ ചലനം ജനിച്ചുവീഴുന്ന കുഞ്ഞിനെ സ്വാധീനിക്കുമെന്ന് അവർ പറയുന്നു. അതിനെ അന്ധവിശ്വാസമായി തള്ളാനാകില്ലെന്നും സുധാകരൻ പറഞ്ഞു.
 

Latest News