ഷാര്‍ജ പുസ്തകോത്സവത്തിന് നാളെ സമാപനം, റെക്കോഡ് സന്ദര്‍ശകര്‍

ദുബായ്- 'വാക്കുകള്‍ പരക്കട്ടെ' എന്ന പ്രമേയത്തില്‍  ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വിജയകരമായി നടന്നുവരുന്ന 41 ാമത് രാജ്യാന്തര പുസ്തകമേള ക്കു നാളെ സമാപനം. ഇതിനകം ലക്ഷക്കണക്കിനു പേര്‍ സന്ദര്‍ശിച്ച മേള ഇപ്രാവശ്യം റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുമെന്നാണു സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി(എസ്.ബി.എ) പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ 95 രാജ്യങ്ങളില്‍നിന്നു 2,213 പ്രസാധകര്‍ 15 ലക്ഷം തലക്കെട്ടുകളുമായി മേളയിലെ 18,000 മീറ്റര്‍ സ്ഥലത്ത് അണിനിരന്നു. പോപ്പ് ഗായിക ഉഷാ ഉതുപ്പ്, മോട്ടിവേഷണല്‍ പ്രഭാഷകന്‍ ജോസഫ് അന്നംകുട്ടി, ഷെഫ് അനാഹിത ദോന്തി എന്നിവര്‍ പങ്കെടുക്കും. മലയാളം സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍, പാക്ക് ക്രിക്കറ്റ് താരം ശുെഎബ് അക്തര്‍ എന്നിവര്‍ പങ്കെടുക്കും. 2022 ലെ ബുക്കര്‍ െ്രെപസ് നേടിയ  ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരന്‍ ദീപക് ചോപ്ര,ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍,  ഇന്ത്യന്‍ വംശജയായ കനേഡിയന്‍ കവയിത്രി റുപി കൗര്‍, കാര്‍ട്ടൂിസ്റ്റും എഴുത്തുകാരനുമായ ഇന്‍ പിയേഴ്‌സ്, ബ്രിട്ടീഷ് എഴുത്തുകാരന്‍ പികോ അയ്യര്‍, അമേരിക്കന്‍ എഴുത്തുകാരന്‍ ഡി.ജെ.പാമര്‍, ഓസ്‌ട്രേലിയന്‍ ഫാഷന്‍ ഇല്ലസ്‌ട്രേറ്റര്‍ മേഗന്‍ ഹെസ്, പാചക പരിപാടിയില്‍ ഷെഫ് വിക്കി റത്‌നാനി, ഷെഫ് അര്‍ച്ചന ദോഷി, എഴുത്തുകാരന്‍ രവി സുബ്രഹ്മണ്യന്‍, ജിആര്‍. ഇന്ദുഗോപന്‍, സുനില്‍ പി.ഇളയിടം, എന്നിവരടക്കം പ്രമുഖ എഴുത്തുകാരും  ചിന്തകരും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മേളയിലെത്തി.

 

Latest News