സിഡ്‌നി- ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നങ്കൂരമിട്ട കപ്പലില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടു. 800 പോസിറ്റീവ് കേസുകളാണ് ഇതിനകം സ്ഥിരീകരിച്ചത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 4600 പേരാണ് കപ്പല്‍ സിഡ്‌നിയില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നത്. അഞ്ചില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മജസ്റ്റിക് പ്രിന്‍സസ് എന്ന ഹോളിഡേ ഷിപ്പ് ന്യൂസിലാന്‍ഡില്‍നിന്നാണ് പുറപ്പെട്ടത്.
2020 തുടക്കത്തില്‍ റൂബി പ്രിന്‍സസ് എന്ന ക്രൂയിസ് കപ്പലില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതാണ് പുതിയ സംഭവം ഓര്‍മിപ്പിക്കുന്നത്. അന്ന് 900 പേര്‍ക്ക് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 28 പേര്‍ മരിക്കുകയും ചെയ്തിരുന്നു.