Sorry, you need to enable JavaScript to visit this website.

ഇളയരാജക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് പ്രധാനമന്ത്രി

ചെന്നൈ- രാജ്യം കണ്ട മികച്ച സംഗീതജ്ഞരിലൊരാളായ ഇളയരാജക്ക് ഓണററി ഡോക്ടറേറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 36 ാമത് ബിരുദദാന ചടങ്ങിലാണ് ഇളയരാജ ആദരം ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അടുത്തിടെയാണ് ഇളയരാജ രാജ്യസഭയിലെ ഓണററി അംഗമായത്.

ചടങ്ങിനായി തമിഴ്‌നാട്ടില്‍ എത്തിയ മോഡിയെ മധുര വിമാനത്താവളത്തിലെത്തി മുഖ്യമന്ത്രി സ്റ്റാലിനാണ് സ്വീകരിച്ചത്. പൊന്നിയിന്‍ സെല്‍വന്‍ നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഗാന്ധിയന്‍ മൂല്യങ്ങള്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്ന് മോഡി പറഞ്ഞു. ഇന്നത്തെ പല വെല്ലുവിളികള്‍ക്കും ഉള്ള ഉത്തരം മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ ഉണ്ടെന്നും ഗ്രാമവികസനത്തെക്കുറിച്ചുള്ള താങ്ങളുടെ കാഴ്ചപ്പാട് ഗാന്ധി ആശയങ്ങളുടെ പ്രചോദനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News