Sorry, you need to enable JavaScript to visit this website.

മദ്യപിച്ച് പെരുമ്പാമ്പിനെ തോളിലിട്ട് ഹീറോയിസം! വൃദ്ധനെ മകൻ രക്ഷിച്ചത് ഇങ്ങനെ

റാഞ്ചി - ഹീറോയിസം കാണിക്കാൻ വെമ്പുന്ന ഒരു കാലഘട്ടമാണിത്. അതും മദ്യപിച്ച് ആയാലോ? പിന്നെ പറയുകയും വേണ്ട. കുടിച്ച് ലക്കുകെട്ട് പെരുമ്പാമ്പിനെ പിടിച്ച് കഴുത്തിലിട്ട് പുലിവാൽ പിടിച്ചിരിക്കുകയാണീ വൃദ്ധൻ.
 ആരെയും അമ്പരപ്പിക്കുന്നതായിരുന്നു കാഴ്ച്ച. ജാർഖണ്ഡിലെ കിട്ടാസോട്ടി ഖുർദ് ഗ്രാമത്തിലെ പരിഹാര പഞ്ചായത്തിലാണ് സംഭവം. ബിർജലാൽ രാം ബൂയ്യാൻ എന്ന വൃദ്ധനാണ് കേന്ദ്ര കഥാപാത്രം. കുടിച്ചുപൂസായ ഇയാൾ നാട്ടുകാരുടെ മുമ്പിൽ വച്ച് പെരുമ്പാമ്പിനെ പിടിച്ച് കഴുത്തിലിട്ടതോടെയാണ് കളി കാര്യമായത്. 
 പെരുമ്പാമ്പ് ഇയാളുടെ കഴുത്ത് വരിഞ്ഞ് മുറുക്കുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടി വൃദ്ധൻ പാമ്പിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനായി പഠിച്ച പണി സകലതും പയറ്റിയെങ്കിലും പെരുമ്പാമ്പ് വിട്ടില്ല. അവസാനം വൃദ്ധൻ, ശ്വാസം കിട്ടാതെ പെരുമ്പാമ്പിന്റെ പിടിയിൽ കുരുങ്ങി നിലത്തേക്ക് വീഴുന്നുണ്ട്. ഇതിനിടെ, അദ്ദേഹത്തിന്റെ മകനും സുഹൃത്തുക്കളും ചേർന്ന് പെരുമ്പാമ്പിനെ പിടിച്ച് മാറ്റാൻ ആവത് ശ്രമിച്ചെങ്കിലും പെരുമ്പാമ്പ് പിടിവിട്ടില്ല. പാമ്പ് തങ്ങളെയും ചുറ്റുമെന്ന് കരുതി സുഹൃത്തുക്കളിലൊരാൾ മൽപ്പിടുത്തത്തിനിടെ ഓടി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് വലിയ കല്ലെടുത്ത് പാമ്പിനെ കൊല്ലാൻ ശ്രമിക്കുന്നതും കാണാം. പിതാവിന്റെ ജീവനുവേണ്ടി മകൻ അതിസാഹസികമായി പെരുമ്പാമ്പിനെ നേരിട്ടതോടെയാണ് പാമ്പ് പിടി അഴിച്ച് വൃദ്ധനെ രക്ഷിക്കാനായത്. മകന് സാരമായ പരിക്കുകളുണ്ട്. വൃദ്ധന് കഴുത്തിന് നല്ല പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

Latest News