കാളവണ്ടിയിലും സൈക്കിളിലും രാഹുലിന്റെ പ്രചാരണം

ബംഗളുരു- കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇന്ധന വിലവര്‍ധന പ്രചാരണ ആയുധമാക്കാന്‍  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാളവണ്ടിയിലും സൈക്കിളിലും സഞ്ചരിച്ചു. പ്രചാരണത്തിനായി കോലാറില്‍ എത്തിയപ്പോഴാണ് രാഹുല്‍ ആദ്യം കാളവണ്ടിയിലും പിന്നീട് സൈക്കിളിലും സഞ്ചരിച്ചത്.
കാളവണ്ടിയില്‍ കയറിനിന്നാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്‌ക്കെത്തി. വന്‍ ജനക്കൂട്ടത്തിന് നടുവിലൂടെ സൈക്കിള്‍ ചവിട്ടിയ രാഹുലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എസ.്പി.ജി അംഗങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു.
ഇന്ധന നികുതിയുടെ പേരില്‍ മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ധന വില കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാതിരിക്കുന്നതിലൂടെ പത്തു ലക്ഷം കോടി രൂപ നികുതി ഇനത്തില്‍ സര്‍ക്കാരിലേക്കു വന്നുചേരുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു. 
 

Latest News