ബെയ്‌റൂത്ത്- ലെബനോനില്‍ 2009 നുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ ഫ്യൂച്ചര്‍ പ്രസ്ഥാനത്തിന് മൂന്നിലൊരു ഭാഗം സീറ്റുകള്‍ നഷ്ടപ്പെട്ടു. ശിയാ ഗ്രൂപ്പായ ഹിസ്ബുല്ലക്കാണ് തെരഞ്ഞെടുപ്പില്‍ നേട്ടം. 128 അംഗ പാര്‍ലമെന്റില്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെ പിന്തുണയുള്ള സഅദ് ഹരീരിയുടെ പാര്‍ട്ടിക്ക് 21 സീറ്റാണ് നേടാനായത്. നിലവില്‍ 33 സീറ്റുണ്ടായിരുന്നു. പ്രധാനമന്ത്രി സഅദ് ഹരീരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രധാന വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്നെ ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണ് സഅദ് ഹരീരി. സുന്നി വിഭാഗത്തില്‍നിന്ന് പ്രധാനമന്ത്രി, ശിയാ സ്പീക്കര്‍, ക്രിസ്ത്യന്‍ പ്രസിഡന്റ് എന്നിങ്ങനെയുള്ള അധികാര പങ്കാളിത്ത സംവിധാനം നിലവില്‍വരുെമന്നാണ് കരുതുന്നത്. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 49.2 ശതമാനമായിരുന്നു പോളിംഗ്. ഒമ്പത് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 54 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.