മുംബൈ- രണ്‍ബീര്‍-ആലിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹത്തിനു മുമ്പുള്ള ഗര്‍ഭധാരണത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ പൊരിഞ്ഞ പോര്.
കഴിഞ്ഞ ഏപ്രില്‍ 14 നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയുമാകാന്‍ പോകുന്ന വിവരം പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് നടി കല്യാണത്തിനു മുമ്പെ വിവാഹിതയായെന്ന ചര്‍ച്ച ചൂടുപിടിച്ചത്. ചില ദേശീയ മാധ്യമങ്ങളും വിവാഹത്തിനു മുമ്പുള്ള സെലിബ്രിറ്റികളുടെ ഗര്‍ഭധാരണം വര്‍ധിക്കുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. വിവാഹം കഴിഞ്ഞ് ഒമ്പതു മാസം തികയുന്നതിനു മുമ്പേ പ്രസവിക്കുന്നതാണ് സമൂഹ മാധ്യമങ്ങളില്‍ പലര്‍ക്കും ദഹിക്കാത്തത്.
ക്ലിനിക്കില്‍നിന്നുള്ള മനോഹര ഫോട്ടോ പങ്കുവെച്ചു കൊണ്ട് ജൂണ്‍ 27നാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന കാര്യം ആലിയയും രണ്‍ബീറും പുറത്തുവിട്ടിരുന്നത്. ഈ മാസം ആറിന് പെണ്‍കുഞ്ഞിനെ വരവേല്‍ക്കുകയും ചെയ്തു.
ആലിയ ഭട്ട് മുതല്‍ നേഹ ധൂപിയ വരെ വിവാഹത്തിനു മുമ്പ് ഗര്‍ഭിണികളായവര്‍ എന്ന തലക്കെട്ട് പോലും മാധ്യമങ്ങള്‍ നല്‍കി.
ആലിയക്ക് എത്ര മാസമായപ്പോള്‍ കുഞ്ഞുണ്ടായെന്ന കാര്യത്തില്‍ വേവലാതി കൊള്ളാതെ വേറെ എത്ര സ്വന്തം കാര്യങ്ങള്‍ ചിന്തിക്കാനുണ്ടെന്നാണ് അനാവശ്യ ചര്‍ച്ച നടത്തുന്നവര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ തന്നെ ലഭിക്കുന്ന മറുപടി.