Sorry, you need to enable JavaScript to visit this website.

പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ കുടുംബത്തിന് ബിരിയാണി വിരുന്ന്; ഹൃദയങ്ങള്‍ കീഴടക്കി വീഡിയോ

ഇസ്ലാമാബാദ്- ലിഫ്റ്റ് ചോദിച്ച ഇന്ത്യന്‍ കുടുംബത്തെ ബിരിയാണി നല്‍കി സല്‍ക്കരിച്ച പാകിസ്ഥാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആളുകളുടെ ഹൃദയം കീഴടക്കിയ ദൃശ്യങ്ങള്‍ ആയിരങ്ങളാണ് ഷെയര്‍ ചെയ്യുകയും ലൈക്ക് അടിക്കുകയും ചെയ്യുന്നത്.
മകളുടെ ടെന്നീസ് മത്സരം കാണാനാണ് ഇന്ത്യയില്‍ നിന്നുള്ള കുടുംബം പാകിസ്ഥാനിലെത്തിയത്. ലിഫ്റ്റ് ചോദിച്ചതിനെ തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ താഹിര്‍ ഖാന്‍ എന്നയാള്‍ അവര്‍ക്ക് ഓഫീസില്‍ ബിരിയാണി വിരുന്നൊരുക്കുകയായിരുന്നു.  പാകിസ്ഥാനിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ ഷെയര്‍ ചെയ്തത്.  
പാകിസ്ഥാനിയുടെ ഓഫീസില്‍  ഇന്ത്യന്‍ കുടുംബം ബിരിയാണി കഴിക്കുന്നത് വീഡിയോയില്‍ കാണാം. താഹിര്‍ ഖാനോട് ഇന്ത്യന്‍ കുടുംബം ലിഫ്റ്റ് ആവശ്യപ്പെട്ടതിന്റെ ക്ലിപ്പുമുണ്ട്.  

മകളുടെ ടെന്നീസ് മത്സരം കാണാന്‍ പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ കുടുംബം യാത്രാമധ്യേ താഹിര്‍ ഖാനെ കണ്ടുമുട്ടുകയായിരുന്നു. ഇന്ത്യക്കാരാണെന്ന് അറിഞ്ഞ ഉടന്‍ താഹിര്‍ അവരെ ഓഫീസിലേക്ക് ക്ഷണിച്ചു. പാകിസ്ഥാനിയുടെ ആതിഥ്യമര്യാദ തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് സന്തോഷത്തോടെ ഹൈദരാബാദി ബിരിയാണി കഴിച്ച ഇന്ത്യന്‍ കുടുംബം പറയുന്നു.
അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് അല്‍പം ഭയമുണ്ടായിരുന്നുവെന്നും ഇത്രയും മികച്ച സ്വീകരണം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇന്ത്യന്‍ കുടുംബം പറയുന്നു.

 

 

Latest News