കണ്ണൂര്‍- രാജ്യാന്തര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ബഹ്‌റൈനില്‍നിന്നു എത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. എയര്‍ ഇന്റലിജന്‍സിന്റെ വിവരത്തെതുടര്‍ന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് പിടിയിലായത്. വിപണിയില്‍ 47,62,520 രൂപ വിലമതിക്കുന്ന 932 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. പരിശോധനക്ക് അസി. കസ്റ്റംസ് കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ കൂവന്‍പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.