Sorry, you need to enable JavaScript to visit this website.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ പിറ്റേന്ന് എം.എസ്.എഫ് നേതാവ് അപകടത്തിൽ മരിച്ചു

മങ്കട- ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങൽതൊടി ഹംസയുടെ മകൻ ഹസീബുദ്ദീൻ(19)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ തിരൂർക്കാട്-മങ്കട റോഡിലായിരുന്നു അപകടം. ഹസീബുദ്ദീൻ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച കോളേജിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ് പാനലിൽ ഫൈൻ ആർട്‌സ് സെക്രട്ടറിയായി വിജയിച്ചിരുന്നു. എം.എസ്.എഫ് പ്രവർത്തകനാണ്. അങ്ങാടിപ്പുറം പഞ്ചായത്ത് വെറ്റ് ഗാർഡ് അംഗമാണ്. മാതാവ്: ഹബീബ. സഹോദരങ്ങൾ: ഹാഷിം, അർഷിദ.
 

Latest News