മുംബൈ- കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ മൂന്നരമാസമായി ജയിലിൽ കഴിയുകയായിരുന്ന ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുതിർന്ന നേതാവ് സഞ്ജയ് റാവത്തിന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും രാജ്യസഭാംഗവുമായ റാവത്തിനെ ഇ.ഡിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഒക്ടോബർ 21ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചിരുന്നു