Sorry, you need to enable JavaScript to visit this website.

ഇതുവരെ നല്‍കിയത് ഒരു ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസ

അബുദാബി- ഗോള്‍ഡന്‍ വിസ നല്‍കാനാരംഭിച്ച ശേഷം യു.എ.ഇയില്‍ നല്‍കിയത് ഒരു ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നല്‍കിയ വിസകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനയുള്ളതായി പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു.
ബൗദ്ധിക ഉറവിടങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗോള്‍ഡന്‍ വിസ ആരംഭിച്ചത്. വ്യവസായികള്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍, നിക്ഷേപകര്‍, ശാസ്ത്ര, സാങ്കേതിക,  കലാസാംസ്‌കാരിക മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍, സ്വയം സംരംഭകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്കാണ് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ദീര്‍ഘകാല വിസ നല്‍കുന്നത്. ബോര്‍ഡ് പരീക്ഷകളില്‍ മികച്ച മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്കടക്കം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍നിന്നും നിരവധി പേരാണ് ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയത്. ചലച്ചിത്ര മേഖലയില്‍നിന്ന്‌നിരവധി പേരാണ് വിസ സ്വന്തമാക്കിയത്. ഇവരില്‍ പലര്‍ക്കും യു.എ.ഇയില്‍ ബിസിനസ് സംരംഭങ്ങളും വസതികളുമുണ്ട്.

 

Latest News