ഷാര്‍ജ- രാജ്യാന്തര പുസ്തകോത്സവത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്റെ ആത്മകഥയായ 'ഓര്‍മ്മച്ചെപ്പിന്റെ രണ്ടാം പതിപ്പ് ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി പ്രകാശനം ചെയ്തു.
പൊതുരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഓര്‍മകളും അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളതെന്ന് എം.എം ഹസ്സന് പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് വൈ.എ. റഹിം ആദ്യ പകര്‍പ്പ് ഏറ്റുവാങ്ങി. മാധ്യമ പ്രവര്ത്തകന് എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര് തമ്പാന്, ജയ്ഹിന്ദ് ടി.വി ചെയര്മാന് അനിയന്‍കുട്ടി, ഷാര്‍ജ ഗവണ്മെന്റിലെ പ്രോട്ടോകോള്‍ ഓഫിസര്‍ ബദര്‍ മുഹമ്മദ് അല്‍ സാബി , ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന് വാഴശേരില്‍, കെ.എം.സി.സി പ്രതിനിധിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ ടി.വി നസീര്‍, നിഷ ഹസ്സന് എന്നിവര്‍ പ്രസംഗിച്ചു.