ദുബായ് - യുവ ഗായികയും അവതാരകയുമായ ലക്ഷ്മി ജയന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. റേഡിയോ ജോക്കി, വയലിനിസ്റ്റ് എന്നീ രംഗങ്ങളിലും ശ്രദ്ധേയയാണ്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ധ്യതകളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നു ലക്ഷ്മി ജയന് വിസ പതിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ക്കും മറ്റു കലാകാരന്മാര്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.