Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കതുവ പീഡനക്കൊല കേസ് വിചാരണ പത്താൻകോട്ടിലേക്ക് മാറ്റി; സി.ബി.ഐ അന്വേഷിക്കേണ്ടെന്നും സുപ്രീം കോടതി

കതുവ പീഡനകൊലക്കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിംഗ് രജാവത്ത് വിധിക്ക് ശേഷം സുപ്രീം കോടതിയില്‍നിന്ന് പുറത്തേക്ക്. ഫോട്ടോ-ഇന്ത്യന്‍ എക്‌സ്പ്രസ്

ന്യൂദൽഹി- ജമ്മു കശ്മീരിലെ കതുവ ബലാൽസംഗക്കൊലക്കേസ് വിചാരണ പഞ്ചാബിലെ പത്താൻകോട്ടിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസ് വിചാരണ പത്താൻകോട്ട്് ജില്ലാ സെഷൻസ് കോടതിയിലേക്കാണു മാറ്റിയത്. ജമ്മു കശ്മീർ പോലീസ് െ്രെകം ബ്രാഞ്ച് അന്വേഷിച്ച കേസ് സിബിഐ പുനരന്വേഷിക്കണമെന്ന പ്രതികളുടേയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളുടേയും ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തു. കേസിൽ കാലതാമസം ഒഴിവാക്കുന്നതിനു അതിവേഗ കോടതിയിൽ ദിനേന വാദം കേൾക്കൽ നടത്തണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. 

പത്താൻകോട്ട് കോടതിയിൽ ഒരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ജമ്മു കശ്മീർ സർക്കാരിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ക്രൂരബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും കേസിലെ സാക്ഷികൾക്കും സുരക്ഷ നൽകാനും കോടതി സർക്കാരിന് നിർദേശം നൽകി. ജമ്മു കശ്മീരിനു ഭരണഘടന നൽകുന്ന പ്രത്യേക അധികാരം അടിസ്ഥാനമാക്കിയുള്ള റൺബീർ പീനൽ കോഡിലെ വകുപ്പുകൾ അനുസരിച്ചായിരിക്കും വിചാരണ നടക്കുകയെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ പീനൽ കോഡ് ജമ്മു കശ്മീരിനു ബാധകമല്ല. 

കുടുംബത്തിനും തങ്ങളുടെ അഭിഭാഷകർക്കും ഭീഷണിയുള്ളതിനാൽ കേസ് വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് പെൺകുട്ടികയുടെ പിതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ ചണ്ഡീഗഡിലേക്കു മാറ്റണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. എന്നാൽ സുരക്ഷ കണക്കിലെടുത്ത് പത്താൻകോട്ടിലേക്കാണ് സുപ്രീം കോടതി വിചാരണ മാറ്റിയത്. പത്താൻകോട്ടിൽ മതിയായ സുരക്ഷയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രതികരിച്ചു.

കേസിലെ രണ്ടു മുഖ്യപ്രതികൾ അന്വേഷണം സിബിഐക്ക് കൈമാറാൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് ജമ്മു കശ്മീരിനു പുറത്തേക്കു മാറ്റുന്നതിനേയും ഇവർ എതിർത്തിരുന്നു.
 

Latest News