തിരുവനന്തപുരം- കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി െ്രെകംബ്രാഞ്ച് രേഖപ്പെടുത്തി. ഉപയോഗിച്ച ലെറ്റര്‍ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണ് പ്രചരിച്ചതെന്നാണ് മേയര്‍ മൊഴി നല്‍കിയിരിക്കുന്നത്.
മേയറുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
ലെറ്റര്‍ ഹെഡും ഉപയോഗിച്ചിരിക്കുന്ന സീലും തന്റെ ഓഫീസിലേത് തന്നെയാണ്. എന്നാല്‍ ഉപയോഗിച്ച ലെറ്റര്‍ ഹെഡുകള്‍ കോര്‍പ്പറേഷന്റെ പല വിഭാഗങ്ങളിലുമുണ്ട്. അതെടത്ത് ലെറ്റര്‍ ഹെഡും സീലും മാത്രം നിലനിര്‍ത്തി മറ്റു ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കത്ത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ആര്യ മൊഴി നല്‍കിയത്.
കോര്‍പ്പറേഷനില്‍ താത്ക്കാലിക നിയമനങ്ങള്‍ക്ക് പട്ടിക ചോദിച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ നല്‍കിയത് എന്ന തരത്തിലാണ് കത്ത് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ, സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.