തിരുവനന്തപുരം- സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോ- ഫ്രില്‍സ് എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍. പ്രവാസികളടക്കം സമൂഹത്തിന്റെ വിവിധ വിവിധതുറകളിലുള്ളവരുടെ അഭിപ്രായം തേടി ഇതിനായി സര്‍വേ ആരംഭിച്ചു.
നോ-ഫ്രില്‍ എയര്‍ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കാനാണ് പദ്ധതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും തടസ്സങ്ങളില്ലാത്ത എയര്‍ കണക്റ്റിവിറ്റി നല്‍കുന്നതിനാണ് എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുന്നത്. ടൂറിസം വ്യവസായത്തിന് ഉത്തേജനം നല്‍കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷ.
റണ്‍വേ, ടാക്‌സി ട്രാക്ക്, വിമാനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ടെര്‍മിനല്‍ കെട്ടിടങ്ങള്‍, കാത്തിരിപ്പിനുള്ള വിശ്രമമുറി, ശുചിമുറികള്‍, യാത്രക്കാര്‍ക്ക് ആവശ്യമായ കൗണ്ടറുകള്‍ തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍ നോ-ഫ്രില്‍സ് എയര്‍സ്ട്രിപ്പുകളില്‍ ഉണ്ടായിരിക്കും.
ആദ്യഘട്ടത്തില്‍ കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ എന്നിവ പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒന്നാം ഘട്ടം നടപ്പിലാക്കിയതിനുശേഷം അടിസ്ഥാനമാക്കി ശൃംഖല വികസിപ്പിക്കും. പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ സഹായകമാകുന്ന നിര്‍ദേശങ്ങളാണ് സര്‍വേയിലൂടെ പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങിയ ശേഷം നിങ്ങളുടെ സ്ഥലത്തേക്ക് ചെറിയ വിമാനത്തില്‍ കുറഞ്ഞ ചെലവില്‍ പോകാന്‍ തയാറാണോ എത്ര തുക നല്‍കും തുടങ്ങിയ കാര്യങ്ങളാണ് സര്‍വേയില്‍ ചോദിക്കുന്നത്.
അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക