റിയാദ് - തലസ്ഥാന നഗരിയിലെ മെയിന്‍ റോഡില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിനിടെ പത്തു ലക്ഷത്തിലേറെ റിയാല്‍ വിലയുള്ള മെഴ്സിഡിസ് ജി-ക്ലാസ് കാര്‍ കത്തിനശിച്ചു. കാറുടമയും മറ്റേതാനും പേരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കാറില്‍ തീ പടര്‍ന്നുപിടിച്ചത്. സംഘര്‍ഷത്തിനിടെ വെടിവെപ്പുണ്ടായി. വെടിയേറ്റാണ് കാറില്‍ തീ പടര്‍ന്നുപിടിച്ചതെന്നാണ് കരുതുന്നത്. കാറില്‍ നാലു ഭാഗവും തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.