അബുദാബി- യു.എ.ഇയില്‍ നിരവധി കോവിഡ് നിയന്ത്രണ നടപടികള്‍ ഒഴിവാക്കി അധികൃതര്‍. രാജ്യത്തുടനീളം കോവിഡ് കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് ഭൂരിഭാഗം നിയന്ത്രണ നടപടികളും ലഘൂകരിക്കുന്നതായി അധികൃതര്‍ പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച മുതല്‍, ആരോഗ്യ സൗകര്യങ്ങളും നിര്‍ണായക കേന്ദ്രങ്ങള്‍ ഒഴികെയുള്ള തുറന്നതും അടച്ചതുമായ എല്ലാ കേന്ദ്രങ്ങളിലും താല്‍പര്യമുള്ളവര്‍ മാസ്‌ക് ധരിച്ചാല്‍ മതിയെന്ന് യുഎഇയുടെ നാഷണല്‍ െ്രെകസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
നവംബര്‍ ഏഴിന്് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ പകര്‍ച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലും പ്രവേശിക്കുന്നതിന് അല്‍ ഹുസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനങ്ങളിലും മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളൂ. പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്‌കുകള്‍ ആവശ്യമില്ല.
അതേ സമയം കോവിഡ് ബാധിച്ചവര്‍ അഞ്ചുദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും അതോറിറ്റി അറിയിച്ചു.