ഹൈദരാബാദ്- ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേര്‍പിരിയുകയാണെന്ന കിവംദന്തി സോഷ്യല്‍ മീഡയിയില്‍ പ്രചരിക്കുന്നു.
കായിക ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരായ ഇരുവരുടേയും അതിര്‍ത്തി കടന്നുള്ള പ്രണയകഥ വിസ്മരിക്കാറായിട്ടില്ല. 2010 ല്‍ വിവാഹിതരായ ദമ്പതികള്‍ 2018 ല്‍ ഇസാന്‍ മിര്‍സ മാലിക്ക് എന്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഇപ്പോള്‍ അവരുടെ സ്വര്‍ഗത്തിലെ കുഴപ്പങ്ങളെക്കുറിച്ചുള്ള പുതിയ കിംവദന്തികളാണ് എല്ലാവരേയും ഞെട്ടിക്കുന്നത്. സാനിയയും ശുഐബും ഉടന്‍ വേര്‍പിരിയാന്‍ പോകുന്നുവെന്നാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍. അവര്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും മകന്‍ ഇസാന്‍ മാത്രമാണ് ഇരുവര്‍ക്കുമൊപ്പമെന്നും കിംവദന്തികളുണ്ട്.
ഇതിന് പിന്നിലെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും, തന്റെ ഒരു ടിവി ഷോയ്ക്കിടെ ശുഐബ് സാനിയയെ വഞ്ചിച്ചതായി പാകിസ്ഥാനില്‍ നിന്നുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഠിനമായ സമയങ്ങളെയും തകര്‍ന്ന ഹൃദയങ്ങളെയും കുറിച്ചുള്ള സാനിയ മിര്‍സയുടെ സമീപകാല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ അവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. വെള്ളിയാഴ്ച സാനിയ ഇസാനുമൊത്തുള്ള ഒരു മനോഹരമായ ഫോട്ടോ പങ്കിട്ടു, ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നതിനെ കുറിച്ചാണ് എഴുതിയത്.