ഷിംല- ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ ഏക സിവില്‍കോഡും.
നവംബര്‍ 12ന് ഒറ്റഘട്ടമായാണ് ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് തിരിച്ചുവരവിനു ശ്രമിക്കുന്ന പ്രതിപക്ഷ കോണ്‍ഗ്രസ് പത്ത് വാഗ്ദാനങ്ങള്‍ നല്‍കിയതിനു പിന്നാലെയാണ് ഏക സിവില്‍ കോഡും യുവാക്കള്‍ക്ക് തൊഴിലും ഉള്‍പ്പെടെ പതിനൊന്ന് വാഗ്ദാനങ്ങളുമായി ബി.ജെ.പിയുടെ പ്രകടന പത്രിക.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഭരണകക്ഷിയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.
പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മതപരമായ നിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, ബിജെപിയുടെ മുന്‍ഗണന സ്ത്രീ ശാക്തീകരണത്തിനാണെന്ന് പാര്‍ട്ടി നേതാവ് ജെപി നദ്ദ പ്രസ്താവിച്ചു.