Sorry, you need to enable JavaScript to visit this website.

മീനങ്ങാടിയില്‍ ഏഴ് ആടുകളെക്കൂടി  കടുവ കൊന്നു

കല്‍പറ്റ-വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തില്‍  കടുവ ശല്യം തുടരുന്നു. ഇന്നലെ രാത്രി ഏഴ് ആടുകളെക്കൂടി കടുവ കൊന്നു. കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ പിടിച്ചത്. വനപാലകര്‍ രണ്ടിടങ്ങളിലും പരിശോധന നടത്തി. കടുവ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബീനാച്ചി-പനമരം റോഡ് ഉപരോധം അടക്കം സമരത്തിനു ഒരുങ്ങുകയാണ് ചൂരിമലക്കുന്ന്, ആവയല്‍ നിവാസികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ഓളം ആടുകളെയാണ് കടുവ പിടിച്ചത്.

Latest News