തിരുവനന്തപുരം - പാറശ്ശാല ഷാരോൺ രാജ് വധക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയത് കൊല്ലാൻ ലക്ഷ്യമിട്ടെന്ന് പോലീസ്. ജ്യൂസ് ചലഞ്ച് അതിന്റെ ട്രയൽ റൺ മാത്രമായിരുന്നു. ഷാരോൺ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു ഇത്.
ഇപ്രകാരം ജ്യൂസിൽ വിഷം കലക്കി പലതവണ ഷാരോണിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഷാരോണിനത് മനസ്സിലായില്ലെന്നും ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ പോലീസിനോട് വെളിപ്പെടുത്തി. ഇതാണ് പിന്നീട് വീട്ടിലേക്ക് വിളിച്ച് വിഷക്കഷായം കുടിപ്പിക്കാൻ കൂടുതൽ പ്രേരണയായത്.
കാമുകനായ ഷാരോണിനെ ഒഴിവാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതായും പ്രതി െ്രെകംബ്രാഞ്ചിനോട് പറഞ്ഞു. പോലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്.