Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്തോനേഷ്യ കൂറ്റന്‍ സുനാമി ഭീതിയില്‍

ജക്കാര്‍ത്ത-ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 8.9 തീവ്രതയിലെ ശക്തമായ ഭൂകമ്പം 34 മീറ്റര്‍ ഉയരത്തിലെ കൂറ്റന്‍ സുനാമിയ്ക്ക് കാരണമായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്‍ഡോനേഷ്യന്‍ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം ഭൂചലനം എപ്പോഴാണ് ഉണ്ടാകാന്‍ സാദ്ധ്യത എന്നത് സംബന്ധിച്ച വിവരം വ്യക്തമല്ല.പടിഞ്ഞാറന്‍ ജാവ പ്രവിശ്യയുടെ തെക്കന്‍ തീരത്ത് വളരെ ഉയര്‍ന്ന അളവിലെ സീസ്മിക് പ്രവര്‍ത്തനങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. സുമാത്ര ദ്വീപിന്റെ തെക്ക് കിഴക്കന്‍ മേഖലയിലും സമാന രീതിയില്‍ സീസ്മിക് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി. ഇത് അതിശക്തമായ ഭൂചലനത്തിന് കാരണമാകാമെന്ന് കഴിഞ്ഞാഴ്ച ഒരു ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇത്തരം തീവ്രതയിലെ ഒരു ഭൂകമ്പമുണ്ടായാല്‍ അത് 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളില്‍ നാശം വിതച്ച സുനാമിയുമായി സാമ്യമുള്ളതായിരിക്കും എന്നത് ആശങ്കയുണര്‍ത്തു. അന്ന് ഡിസംബര്‍ 26ന് സുമാത്ര തീരത്ത് കടലിനടിയില്‍ 9.1 തീവ്രതയിലെ ഭൂകമ്പമുണ്ടായതാണ് ഇന്ത്യയെ അടക്കം നടുക്കിയ സുനാമിയ്ക്ക് കാരണമായത്. 14 രാജ്യങ്ങളിലായി ഏകദേശം 227,800 ഓളം മനുഷ്യരുടെ ജീവനാണ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായ 2004 സുനാമി കവര്‍ന്നത്.


 

Latest News