ലഖ്‌നൗ- ചായയില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി 42 വയസ്സുകാരിയെ 25 കാരനായ അനന്തരവന്‍ പീഡിപ്പിച്ചതായി പരാതി. പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ട എന്ന സ്ഥലത്തെ ഛാപിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ചന്തയില്‍ പോകാനൊരുങ്ങിയ അമ്മായിയെ 25 വയസ്സുകാരനായ അനന്തരവന്‍ കൊണ്ടുവിടാന്‍ തയാറായി. പോകുന്ന വഴിക്ക് ചായവാങ്ങി നല്‍കി. ലഹരിമരുന്ന് കലര്‍ത്തിയ ചായ കുടിച്ച യുവതി അബോധാവസ്ഥയിലായതോടെ വാഹനത്തില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു.
വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.