പത്തനംതിട്ട- കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയില്‍ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഷാജി കെ. മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് എത്തിയത്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് രോഗിയുടെ മകന്റെ കയ്യില്‍ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 3,000 രൂപ കണ്ടെടുത്തു.