ദോഹ-ഫിഫ ലോകകപ്പ് ടിക്കറ്റ് വാങ്ങാത്താവരെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ഗ്രൂപ്പ് സ്‌റ്റേജിന്റെ സമാപനത്തിന് ശേഷം മാച്ച് ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് രാജ്യത്തെ ടീമുകള്‍ക്കും ആരാധകരോടുമൊപ്പം ടൂര്‍ണമെന്റ് അന്തരീക്ഷം ആസ്വദിക്കാന്‍ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് സുരക്ഷാ സേനയുടെയും ഔദ്യോഗിക വക്താവ് കേണല്‍ ഡോ. ജാബര്‍ ഹമ്മൂദ് ജബര്‍ അല്‍ നുഐമി പറഞ്ഞു.
ഇന്നുമുതല്‍ ടിക്കറ്റ് ഇല്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള ഹയ്യ കാര്‍ഡുകള്‍ക്കായി ഹയ്യ പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ ഹയ്യ മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കാം
അറബ് ലോകത്തെ ആദ്യ ഫിഫ ലോകകപ്പ് 1.7 ദശലക്ഷത്തിലധികം ആളുകളെ ഖത്തറിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ആരാധകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സുരക്ഷ കരാറുകള്‍ ഒപ്പുവച്ചതായും കേണല്‍ നുഐമി പറഞ്ഞു.