Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ ലോംഗ് മാര്‍ച്ച് തുടരുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്-തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സര്‍ക്കാര്‍ വിരുദ്ധ ലോംഗ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നേരത്തെ, നവംബര്‍ നാലിനകം രാജ്യ തലസ്ഥാനത്ത് എത്താനായിരുന്നു പരിപാടി പിന്നീട് നവംബര്‍  നവംബര്‍ 11 ലേക്ക് നീട്ടി. പത്ത് മാസം കൂടി മാര്‍ച്ച് തുടരുമെന്നാണ് ഇമ്രാന്‍ ഖാന്റെ പുതിയ പ്രഖ്യാപനം.  ലോംഗ് മാര്‍ച്ച് വ്യാഴാഴ്ച ഏഴാം ദിവസത്തിലേക്ക് കടന്നു.
തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നത് വരെ ഞങ്ങളുടെ മാര്‍ച്ച് അടുത്ത 10 മാസത്തേക്ക് തുടരും. ഈ കള്ളന്മാരെ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല.
കള്ളന്മാരുടെ അടിമകളാകുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലത്- അനുയായികളെ അഭിസംബോധന ചെയ്ത്  അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ലോംഗ് മാര്‍ച്ചിന്റെ തീയതികള്‍ മാറ്റുന്നത് തുടരുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി പിന്നീട് പറഞ്ഞു.
ഈ വര്‍ഷമാദ്യം അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ശേഷം പിടിഐ ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലേക്ക് നടത്തുന്ന രണ്ടാമത്തെ മാര്‍ച്ചാണിത്.

 

Latest News