ലണ്ടന്‍-ബ്രിട്ടന്‍ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുന്ന നേതാവായാണ് ഋഷി സുനക് അധികാരത്തിലെത്തുന്നത്. ഇപ്പോള്‍ പ്രതിസന്ധി മറികടക്കാനുള്ള ശക്തമായ നടപടികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഋഷി. ബ്രിട്ടനില്‍ നികുതി വര്‍ദ്ധന നടപ്പാക്കി പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഋഷി സര്‍ക്കാര്‍. ചെലവു ചുരുക്കാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ദ്ധിപ്പിച്ച് 50 ബില്യണ്‍ പൗണ്ടിന്റെ ധനകമ്മി മറി കടക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പെട്ടെന്നുള്ള നികുതി വര്‍ദ്ധന എത്രത്തോളം ബ്രിട്ടീഷ് ജനതയെ ബാധിക്കുമെന്നത് ആശങ്കയാണെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ ആവശ്യമായി വരുമെന്ന് സുനകും നികുതികള്‍ വര്‍ദ്ധിക്കുമെന്ന് ധനമന്ത്രാലയവും അറിയിച്ചിരുന്നു.