Sorry, you need to enable JavaScript to visit this website.

ദുബായില 1600 കോടിയുടെ സ്വത്ത്; പ്രവാസി വനിത കോടതിയില്‍ പരാജയപ്പെട്ടു

ദുബായ്- യു.എ.ഇയില്‍ 734 മില്യണ്‍ ദിര്‍ഹമിന്റെ (1600 കോടിയിലേറെ രുപ) സ്വത്തുക്കളിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ച വിദേശ വനിത ഭര്‍ത്താവിന്റെ വില്‍പത്രത്തിന്റെ ആധികാരികത തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു. 2013ല്‍ എഴുതിയതെന്നു പറയുന്ന രേഖ അംഗീകരിക്കാനാണ് 75കാരിയായ ലെബനീസ് യുവതി ദുബായ് പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയോട്  ആവശ്യപ്പെട്ടിരുന്നത്.


യു.എ.ഇ ആസ്ഥാനമായുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പങ്കാളിയായിരുന്ന കാനഡയില്‍ നിന്നുള്ള മരിച്ചയാള്‍ വില്‍പത്രം നടപ്പിലാക്കുന്ന സമയത്ത് കനേഡിയന്‍ അനന്തരാവകാശ നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടതായാണ് വിധവ അവകാശപ്പെട്ടിരുന്നത്.  


ദുബൈ മറീനയിലെ ദമ്പതികളുടെ വീട്, മൂന്ന് വില്ലകള്‍, 29 അപ്പാര്‍ട്ട്‌മെന്റുകള്‍, ദുബായിലെ വിവിധ പ്രദേശങ്ങളിലെ 10 ലാന്‍ഡ് പ്ലോട്ടുകള്‍, നാല് ആഡംബര കാറുകള്‍ എന്നിവയുള്‍പ്പെടെ ലഭിക്കാനിരുന്ന അനന്തരാവകാശത്തില്‍ ഭര്‍ത്താവിന്റെ സഹോദരങ്ങളെ ഒഴിവാക്കാനാണ് അവര്‍ ശ്രമിച്ചത്.
2020 ഒക്ടോബറില്‍ ദുബായില്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തിലേറെയായി കേസില്‍ ജഡ്ജിമാര്‍ വാദം കേട്ടു.


കുട്ടികളില്ലാത്ത ഇയാളുടെ അടുത്ത ബന്ധുക്കളായ രണ്ട് സഹോദരിമാരും സഹോദരന്മാരും യു.എ.ഇ കോടതിയില്‍ അനന്തരാവകാശ ഇന്‍വെന്ററി അഭ്യര്‍ത്ഥന സമര്‍പ്പിച്ചതിന് ശേഷമാണ് മരിച്ചയാളുടെ ഭാര്യ ഇങ്ങനെ ചെയ്തതെന്ന് കോടതിയില്‍ വാദം ഉയര്‍ന്നു.
സ്ത്രീയുടെഅറിവോടെയാണ് ഇന്‍വെന്ററിക്ക് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചതെന്നും ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞ ശേഷമാണ് അവര്‍ കോടതിയെ സമീപിച്ചതെന്നും അഭിഭാഷകന്‍ അവതിഫ് മുഹമ്മദ് കോടതിയെ അറിയിച്ചു.


കോടതിയില്‍ വില്‍പത്രത്തിന്റെ ആധികാരികത തെളിയിക്കുന്നതില്‍ വിധവ പരാജയപ്പെട്ടു, വില്‍പത്രം യുഎഇയിലോ കാനഡയിലോ രജിസ്റ്റര്‍ ചെയ്തതിന് തെളിവുകളൊന്നും കണ്ടെത്തിയില്ല.
കോടതിയില്‍ സമര്‍പ്പിക്കാന്‍ ആദ്യം നിരസിച്ച വില്‍പത്രത്തിന്റെ പകര്‍പ്പ് ദുബായിലെ ക്രിമിനല്‍ ലബോറട്ടറിയില്‍ പരിശോധിച്ചുവെന്നും അതിലെ ഒപ്പ് പാസ്‌പോര്‍ട്ടിലെ ഒപ്പ് പോലെയല്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ട തെളിവുകള്‍ അദ്ദേഹം ഹാജരാക്കി.
നിരവധി വാദംകേട്ട ശേഷമാണ് സ്ത്രീയുടെ കേസ് തള്ളിക്കളയാന്‍ ജഡ്ജിമാര്‍ ഉത്തരവിട്ടത്. വിധിക്കെതിരെ 30 ദിവസത്തിനകം അവര്‍ക്ക് അപ്പീല്‍ നല്‍കാം.

 

 

Latest News