ലണ്ടന്‍- ഇതിഹാസ ബ്രിട്ടീഷ ഫുട്ബോള്‍ പരിശീലകനും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ മാനേജറുമായ സര് അസക്സ് ഫെര്‍ഗൂസനെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്ത്രി ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വിജയകരമായി ശസ്ത്രക്രിയ നടന്നെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കുറച്ചു നാളുകള്‍ കൂടി തീവ്രപരിചരണം ആവശ്യമാണെന്നും ഇതു സംബന്ധിച്ച് സ്വകാര്യത മാനിക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുകയാണെന്നും ക്ലബ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
അഞ്ചു വര്‍ഷം മുമ്പാണ് മാഞ്ചസറ്റര്‍ യുനൈറ്റഡിന്റെ തലപ്പത്തു നിന്നും 76-കാരനായ ഫെര്ഗൂസന് വിരമിച്ചത്. തന്റെ എതിരാളിയായിരുന്ന ആഴസനല്‍ മാനേജര്‍ ആര്‍സന്‍ വെങറുടെ യാത്രയയപ്പു ചടങ്ങില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഫെര്ഗൂസന് പങ്കെടുത്തിരുന്നു.