ഭോപാല്‍- വിവാഹം വൈകുന്നതാണ് പെണ്‍കുട്ടികളുടെ ഒളിച്ചോട്ടങ്ങള്‍ക്കും മതംമാറിയുള്ള വിവാഹ ബന്ധങ്ങള്‍ക്കും കാരണമെന്നും ഇതിനു പോംവഴി ബാല വിവാഹമാണെന്നും മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ഗോപാല്‍ പാര്‍മര്‍. വധൂവരന്മാര്‍ പരസ്പരം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തും ബാല വിവാഹങ്ങളുമാണ് ദാമ്പത്യത്തെ എന്നെന്നേക്കുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. മാതാപിതാക്കള്‍ അവരുടെ പെണ്‍മക്കളെ 'സമയത്തു' തന്നെ വിവാഹം കഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.'18 വയസ്സെന്ന 'രോഗം' നിയമമായതോടെയാണ് പല പെണ്‍കുട്ടികളും ഒളിച്ചോടാന്‍ തുടങ്ങിയത്,' ആഗര്‍ എംഎല്‍എ ഗോപാല്‍ പാര്‍മര്‍ പറഞ്ഞു. കൗശലക്കാരും ക്രിമിനലുകളുമായ ചിലര്‍ മാന്യന്‍ ചമഞ്ഞ് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ വലയിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൗമാര പ്രായത്തിലെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മനസ്സ് അലയാന്‍ തുടങ്ങും. ഈ സമയത്ത് അമ്മമാര്‍ ലവ് ജിഹാദിനെ കുറിച്ച് ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്താവനയെ പിന്നീട് അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. 'മുമ്പ് പെണ്‍കുട്ടികളും ആണ്‍കുട്ടികളും 18ഉം 21ഉം വയസ്സാകുന്നതിനു മുമ്പ് വിവാഹം കഴിച്ചിരുന്നു. ഇളം പ്രായത്തില്‍ വിവാഹം ഉറപ്പിച്ചാല്‍ ഇതൊരിക്കലും വെറുതെയാകുകയോ അവര്‍ മറ്റൊരാളെ കുറിച്ചു ചിന്തിക്കുക പോലും ചെയ്യില്ല. ഇക്കാലത്ത് അവര്‍ കോച്ചിങ് ക്ലാസുകളില്‍ വച്ച് കാണുന്നു. ചിലര്‍ അന്യമതസ്ഥരുമായി പ്രണയത്തിലാകുന്നു,' എംഎല്‍എ പറഞ്ഞു.