ജറുസലം- മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ഇസ്രായില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവന്നേക്കും. പോള്‍ ചെയ്ത വോട്ടുകളില്‍ 86% എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ സഖ്യത്തിന് 120ല്‍ 65 സീറ്റുകള്‍ ലഭിച്ചുവെന്നാണ് വിവരം. സഖ്യകക്ഷികളുടെ സഹായത്തോടെ പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷം നേടാന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീവ്ര വലതുപക്ഷമായ റിലീജിയസ് സയണിസം പാര്‍ട്ടിയുടെ പിന്തുണയോടെയെ നെതന്യാഹുവിന് ഭരിക്കാനാകൂ. അറബ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളവരാണ് റിലീജിയസ് സയണിസം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍.
എഴുപത്തിമൂന്നുകാരനായ നെതന്യാഹു തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ഇടതുപക്ഷമായ മെറെറ്റ്‌സ് പാര്‍ട്ടിക്ക് നെതന്യാഹുവിന്റെ വിജയത്തെ തടുത്തുനിര്‍ത്താനായില്ല.