സാന്‍ഫ്രാന്‍സിസ്‌കോ- ട്വിറ്ററിലെ ബ്‌ളൂ ടിക്കിന് പ്രതിമാസം 8 ഡോളര്‍ വേണമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. നിലവിലെ ട്വിറ്ററിലെ ബ്ലൂ ടിക്ക് സംവിധാനത്തെയും മസ്‌ക് വിമര്‍ശിച്ചു. ജനങ്ങള്‍ക്കാണ് അധികാരമെന്നും അവിടെ രാജാവെന്നും പ്രഭുവെന്നും വ്യത്യാസമില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
വാങ്ങല്‍ ശേഷിക്ക് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ ബ്ലൂ ടിക്കിന്റെ തുക ക്രമീകരിക്കും. ഇത്തരത്തില്‍ വെരിഫൈഡ് ആകുന്ന ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ട്വീറ്റ് റിപ്ലേകളിലും, മെന്‍ഷനുകളിലും സെര്‍ച്ചിലുമടക്കം മുന്‍ഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ഇത് സ്പാമിങ്ങിനെ പരാജയപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ട്വിറ്റര്‍ നിരീക്ഷിക്കുന്നത്.
വെരിഫൈഡായ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ദൈര്‍ഘ്യമേറിയ വീഡിയോ- ഓഡിയോകള്‍ പോസ്റ്റുചെയ്യാനും പരസ്യത്തിന്റെ ശല്യം പരമാവധി ഒഴിവാക്കാനും കഴിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിമാസ ഫീസിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു, ചില റിപ്പോര്‍ട്ടുകള്‍ ഇത് പ്രതിമാസം ഏകദേശം 5 യുഎസ് ഡോളറായിരിക്കുമെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ മറ്റ് ചിലര്‍ ഇത് 20 യുഎസ് ഡോളറാണെന്ന് പറഞ്ഞിരുന്നു.