Sorry, you need to enable JavaScript to visit this website.

ഷാരോണിന് വിഷക്കഷായം നൽകിയ കുപ്പി കണ്ടെടുത്തു

തിരുവനന്തപുരം - പാറശാല ഷാരോൺ വധക്കേസിൽ നിർണായക തെളിവുകളിലൊന്നായ വിഷക്കഷായം നൽകിയ കുപ്പി കണ്ടെടുത്തു. മുഖ്യപ്രതിയായ ഗ്രീഷ്മ ആർ നായരുടെ അമ്മാവൻ നിർമ്മൽ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസ് കുപ്പി കണ്ടെടുത്തത്. 
 രാമവർമൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കുളത്തിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മയുടെ മൊഴി.
  കേസിൽ അമ്മാവനെയും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ഇരുവരും തെളിവുനശിപ്പിച്ചെന്നും പോലീസ് കണ്ടെത്തി. ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ഒന്നിച്ചും വെവ്വേറെയും ചോദ്യം ചെയ്യുന്നുണ്ട്. അമ്മാവന്റെ മകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

Latest News