കാണ്‍പൂര്‍- ഉത്തര്‍പ്രദേശില്‍ ദയൂബന്ദിലെ ദാറുല്‍ ഉലൂം സിലബസ് പിന്തുടരുന്ന മദ്രസകള്‍ അംഗീകൃത മദ്രസകളില്‍ പിന്തുടരുന്നതുപോലെയുള്ള മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു.
അംഗീകൃതമല്ലാത്ത മദ്രസകള്‍ നിയന്ത്രിക്കുന്നവരോട് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കൂടി ആസൂത്രണം ചെയ്യാന്‍ ആവശ്യപ്പെടുകയാണെന്ന് കാണ്‍പൂര്‍ ഷഹര്‍ ഖാസി കൂടിയായ ജംഇയ്യത്ത് ഉലമമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി ഹാഫിസ് ഖുദ്ദൂസ് ഹാദി പറഞ്ഞു.
മതവിദ്യാഭ്യാസം മാത്രം നല്‍കുന്ന ദര്‍സുകളോട് ഗണിതം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, ഹിന്ദി തുടങ്ങിയ വിഷയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കയാണ്.
സിലബസില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ദര്‍സുകള്‍ നിയന്ത്രിക്കുന്ന കമ്മിറ്റികളുടെ യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
മദ്‌റസ എജ്യുക്കേഷന്‍ കൗണ്‍സില്‍ അംഗീകരിച്ച ദല്‍സുകള്‍ ഇതിനകം തന്നെ വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
അംഗീകൃത ദര്‍സുകള്‍ എന്‍സിഇആര്‍ടി സിലബസ് നടപ്പിലാക്കിയിട്ടുണ്ട്. ഏഴ് വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമാണ്.
മറുവശത്ത്, അംഗീകരിക്കപ്പെടാത്ത മദ്രസകളില്‍ ദാറുല്‍ ഉലൂം ദയൂബന്ദ്, ബറേലി ഷെരീഫ് എന്നിവയുടെ സിലബസുള്ള മതപഠനം മാത്രമാണുള്ളത്.
അടുത്തിടെ ഉത്തര്‍പ്രദേശിലുടനീളമുള്ള സ്വകാര്യ, അണ്‍ എയ്ഡഡ്, മദ്രസകളില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വേ നടത്തിയിരുന്നു.
സെപ്തംബര്‍ 10 ന് ആരംഭിച്ച അഭ്യാസം ഒക്ടോബര്‍ 20 ന് സമാപിച്ചു.
വരുമാനം, ചെലവ്, അവിടെ പഠിപ്പിക്കുന്ന വിഷയങ്ങള്‍, തുടങ്ങിയ വിശദാംശങ്ങളാണ് ശേഖരിച്ചു.
ഉയര്‍ന്ന സുതാര്യത നിലനിര്‍ത്തിക്കൊണ്ട് എല്ലാ വിശദാംശങ്ങളും പങ്കിടാന്‍ മദ്രസ മാനേജര്‍മാരോട് ആവശ്യപ്പെടുന്ന സര്‍വേയെ ദാറുല്‍ ഉലൂം ദയൂബന്ദ് പിന്തുണച്ചിരുന്നു.